
കൊല്ലം: കേരള കർഷക സംഘം ജില്ലാ സമ്മേളനം ജൂലായ് 30, 31, ആഗസ്റ്റ് 1 തീയതികളിൽ പത്തനാപുരത്ത് നടത്തും. 30, 31 തീയതികളിൽ പ്രതിനിധി സമ്മേളനം ന്യൂ മംഗല്യ ഹാളിൽ അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.എൻ.ബാലഗോപാൽ എം.എൽ.എ, വത്സൻ പനോളി, എം.വിജയകുമാർ എന്നിവർ സംസാരിക്കും. ആഗസ്റ്റ് 1ന് വൈകിട്ട് പത്തനാപുരം ടൈറ്റസ് സെബാസ്റ്റ്യൻ നഗറിൽ പൊതുസമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിപുലമായ കർഷക റാലിയടക്കം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ബിജു.കെ.മാത്യു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |