SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ഓപ്പൺ യൂണി. ആസ്ഥാന മന്ദിരത്തിന് 90 കോടി

photo

കൊല്ലം: കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു. മുണ്ടയ്ക്കലിൽ യൂണിവേഴ്സിറ്റി വാങ്ങിയ 8.13 ഏക്കഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുക. ഇതിനായി 90 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സർക്കാരിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ള 302.82 കോടി രൂപയിൽ നിന്നാണ് അക്കാഡമിക്, അഡ്മിനിസ്ട്രേഷൻ ബ്ളോക്കുകളുടെ നിർമ്മാണത്തിനായി തുക അനുവദിച്ചത്. കാലഘട്ടത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജോലിസാദ്ധ്യതയുള്ളതും ഗവേഷണ സാദ്ധ്യതയുള്ളതുമായ കോഴ്സുകൾ ഡിസൈൻ ചെയ്യണമെന്ന നിബന്ധനയോടെയാണ് തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചപ്പോഴേക്കും ആസ്ഥാന മന്ദിരം ഒരുക്കാനുള്ള 8.13 ഏക്കഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കഴിഞ്ഞ സർക്കാർ ബഡ്ജറ്റിൽ 30 കോടി രൂപ വകയിരുത്തിയെങ്കിലും സർക്കാർ മാറിതോടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാലിപ്പോൾ 90 കോടി രൂപ അനുവദിച്ച് പുതിയ സർക്കാരും ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയെ ചേർത്തുപിടിച്ചു. ആഗസ്റ്റിൽ നിർമ്മാണ ഉദ്ഘാടനം നടത്താമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ രണ്ട് വാടക കെട്ടിടങ്ങളിലായിട്ടാണ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം.

നാലുനില കെട്ടിടം

 നാല് നിലകളിൽ 16864 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം

 ഹൈടെക് സംവിധാനങ്ങളുള്ള ക്ളാസ് മുറികളും ഓഫീസും

 അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്ടി, വാട്ടർ സപ്ളൈ സംവിധാനങ്ങൾ

 പ്രവേശന കവാടം, ചുറ്റുമതിൽ, ലാൻഡ് സ്കേപ്പിംഗ്, ഹരിതവത്കരണം

പ്രവർത്തനം ആരംഭിച്ചത്

2020ൽ

പഠിതാക്കൾ-84000

ഇത്തവണത്തെ അഡ്മിഷൻ പൂർത്തിയാകുമ്പോൾ

1.25 ലക്ഷം

യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിര നിർമ്മാണത്തിന് 90 കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി വി.ഡി.സതീശനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിനും നന്ദി. സ്വന്തമായി അത്യാധുനിക കാമ്പസ് സജ്ജമാകുന്നതോടെ ഡിജിറ്റൽ ലേണിംഗ്, റിസർച്ച് സെന്ററുകൾ, സ്റ്റുഡന്റ് സപ്പോർട്ട് സിസ്റ്റം എന്നിവ കൂടുതൽ കാര്യക്ഷമമാകും

പ്രൊഫ.ഡോ. വി.പി.ജഗതീരാജ്

വൈസ് ചാൻസിലർ

ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതി.

റോജി.എം.ജോൺ, മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL