
കൊല്ലം: ജനാഭിപ്രായവേദി സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വഴി തെറ്റുന്ന കൗമാരക്കാർ - രക്ഷയ്ക്കെത്തുമോ തൂഫാൻ', 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ- നിയമവും പരിരക്ഷയും' എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മൂന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കൊല്ലത്ത് കേരള എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ ആഗസ്റ്റ് 8ന് രാവിലെ 9.30 മുതൽ നടത്തുന്ന ക്ലാസുകളിൽ പ്രായഭേദമന്യെ ആർക്കും പങ്കെടുക്കാം. അഡ്വ. സുകുൽ ഖാദർ, റിട്ട. ആർ.ഡി.ഒ എ. തുളസീധരൻപിള്ള എന്നിവർ ക്ലാസുകളെടുക്കും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9846545521.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |