
കൊല്ലം: കാർ തടഞ്ഞ് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിന തടവും 25000 രൂപ പിഴയും. പള്ളിത്തോട്ടം ഗാന്ധിനഗർ 46 എച്ച് & സി പുരയിടത്തിൽ റഹീമിനെ വെട്ടിയ കേസിലാണ് പള്ളിത്തോട്ടം കൗമുദി നഗർ 48 ലവ് ലാൻഡിൽ ഷാനുവിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജ് ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷിച്ചത്. 2022 ഫെബ്രുവരി 16ന് രാത്രി 11.30നായിരുന്നു സംഭവം. പള്ളിത്തോട്ടം എസ്.ഐയായിരുന്ന വി.എൻ.ജിബി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആർ.ഫയാസാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പി.ഉഷാർ, അഡ്വ. എ.കെ.മനോജ്, അഡ്വ. ബിപിൻ.എസ്.ബാബു എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |