SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

ഇ.എസ്.ഐ മെഡി. കോളേജ് ക്യാമ്പസ് പാർവ്വതി മിൽ ഭൂമിക്ക് റവന്യു വകുപ്പി​ട്ട വി​ല 277.59 കോടി

ഭൂമി​ കൊല്ലം നഗര ഹൃദയത്തി​ൽ, 15 ഏക്കർ വി​സ്തൃതി​

കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജാക്കുമ്പോൾ ക്യാമ്പസ് നിർമ്മിക്കാൻ കണ്ടുവച്ചിട്ടുള്ള പാർവ്വതി മിൽ ഭൂമിക്ക് 277.59 കോടി വിലയിട്ട് റവന്യു വകുപ്പ്. കൊല്ലം നഗരഹൃദയത്തിൽ 15 ഏക്കറോളം വിസ്തൃതിയുള്ള ഭൂമി ഒരു ആർസിന് (2.47 സെന്റ്) 44.5 ലക്ഷമാണ് നില നിശ്ചയിച്ചിരിക്കുന്നത്.

പാർവ്വതി മില്ലിനടുത്ത് അടുത്തിടെ നടന്ന ഭൂമി ഇടപാടുകൾ പരിശോധിച്ചായിരുന്നു വില നിർണയം. എന്നാൽ ഭീമമായ വില നൽകി ഇ.എസ്.ഐ കോർപ്പറേഷൻ പാർവ്വതി മിൽ ഭൂമി വാങ്ങാൻ സാദ്ധ്യതയില്ല. സൗജന്യമായി കൈമാറുകയാണെങ്കിലും വില നിർണയിക്കണം. അതിന്റെ ഭാഗമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിട്ടത്. റവന്യു വകുപ്പിന്റെ റിപ്പോർട്ട് ഇ.എസ്.ഐ കോർപ്പറേഷന് കൈമാറി. ഭൂമിയിലുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും വില കണക്കാക്കിയിട്ടില്ല. ഭൂമി കൈമാറാൻ ധാരണയാവുയാണെങ്കിൽ അവയുടെയും വില നിർണയിക്കും.

നിലവിൽ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ് പാർവ്വതി മിൽ ഭൂമി. എന്നാൽ 1997ൽ മിൽ സ്വകാര്യവത്കരിക്കാൻ കരാറൊപ്പിട്ട മുംബയ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയും നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷനും തമ്മിൽ കേസ് നടക്കുന്നുണ്ട്. ഈ കേസ് വേഗത്തിൽ തീർപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ടെക്സ്റ്റയിൽസ് വകുപ്പ്.

 മറ്റു സ്ഥലങ്ങളും പരിഗണനയിൽ

കൊല്ലം നഗരപരിധിയിലും നഗരത്തോട് ചേർന്നും ഇ.എസ്.ഐ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളും മെഡിക്കൽ കോളേജ് ക്യാമ്പസ് നിർമ്മാണത്തിനായി പരിഗണിക്കുന്നുണ്ട്. ആശ്രാമം ഇ.എസ്.ഐ ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് ഏഴ് ഏക്കറോളം സ്ഥലമുണ്ട്. അടുത്ത അദ്ധ്യയന വർഷം മെഡിക്കൽ കോളേജ് ആരംഭിക്കുകയാണെങ്കിൽ ആശ്രാമത്ത് തന്നെ താത്കാലികമായി ക്യാമ്പസ് പ്രവർത്തിക്കും. ഇവിടെയുള്ള ഇ.എസ്.ഐ റീജിണൽ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL