
കൊല്ലം: അലീഷ കുട്ടന്റെ കവിതാ സമാഹാരം 'പ്രിയത', അരുൺ കാളീശേരിയുടെ നോവൽ 'കോതറാണി' എന്നിവയുടെ പ്രകാശനം ഇന്ന് കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് ശ്രീ പശ്ചിമേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് സി.ആർ.മഹേഷ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആർ.ജെ.നിയാസ് കുട്ടി പുസ്തകങ്ങൾ ഓമനക്കുട്ടൻ, ഡോ.രശ്മി എന്നിവർക്ക് നൽകി പ്രകാശനം ചെയ്യും. വൈകിട്ട് 4 മുതൽ കവി എസ്.രാജേഷിന്റെ നേതൃത്വത്തിൽ ചൊല്ലരങ്ങ് ഉണ്ടാകും. പത്രസമ്മേളനത്തിൽ അരുൺ കാളീശേരി, അലീഷ കുട്ടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |