കൊല്ലം: അരിപ്പ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ കലോത്സവം കലിക-2026 ന് തുടക്കമായി. ഗായകനും അദ്ധ്യാപകനുമായ അനീഷ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് വി.വിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫുട്ബോൾ ലോകകപ്പ് ആൽബത്തിന്റെ പ്രകാശനം ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ കെ.വി. രാഘവൻ നിർവഹിച്ചു. വാർഡ് മെമ്പർ ഷെഫീഖ് ചോഴിയക്കോട് അനീഷ് ചന്ദ്രമോഹനെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് എസ്. ബിനുകുമാർ, സ്റ്റാഫ് സെക്രട്ടറി എ.അനീസ്, അദ്ധ്യാപകരായ എഫ്.എൽ. ബിനിൽകുമാർ, എച്ച്. ഹസൈൻ എന്നിവർ സംസാരിച്ചു. അന്തരിച്ച ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി അനുസ്മരണം മുൻ പ്രധാന അദ്ധ്യാപിക സി. ഗിരിജ നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപകൻ ആർ.രാജേഷ് സ്വാഗതവും കലോത്സവ കൺവീനർ ആർ. സന്തോഷ് നന്ദിയും പറഞ്ഞു.കലാമേളയ്ക്ക് ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |