
മൈനാഗപ്പള്ളി: കുറ്റിയിൽമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു യുവതിക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് കുറ്റിയിൽമുക്കിലേക്ക് വന്ന കാറിലേക്ക് മൈനാഗപ്പള്ളി ഭാഗത്തുനിന്ന് അമിതമായി റബർതടി കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി അമിതവേഗതയിൽ വശം തെറ്റിച്ചാണ് വന്നതെന്നും ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ ലോറി സ്ഥലത്തുനിന്ന് മാറ്റാനും ഡ്രൈവർ രക്ഷപ്പെടാനും ശ്രമിച്ചത് പ്രദേശവാസികളുമായി വാക്കേറ്റത്തിനിടയാക്കി. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. നിയന്ത്രണം വിട്ട ലോറി മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |