
കൊല്ലം: 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ കൊല്ലം മെഗാ ഫൈബർ ആൻഡ് മൊബൈൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14 മുതൽ 26 വരെ ജില്ലയിലെ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളായ ചിന്നക്കട, വെള്ളയിട്ടമ്പലം, കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എഫ്.ടി.ടി.എച്ച് ഫൈബർ കണക്ഷൻ, 1111 രൂപയ്ക്ക് 200 എം.ബി.പി.എസ് വരെ വേഗതയുള്ള പ്ലാനുകൾ, മൊബൈൽ കണക്ഷൻ പ്രത്യേക ഓഫർ, ഒരു രൂപയ്ക്ക് ഫ്രീഡം പ്ളാൻ, സാറ്റലെറ്റ് ഫോൺ സർവീസ്, ബി.എസ്.എൻ.എൽ ടി.വി എന്നിവയാണ് ഓഫറുകൾ. 16ന് ചിന്നക്കട ബി.എസ്.എൻ.എൽ സി.എസ്.സി പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |