കൊല്ലം: ഭാര്യാ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കിളികൊല്ലൂർ സൗഹൃദ നഗറിൽ ഹാരിസിനെ (52) ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം സെക്കൻഡ് അഡിഷണൽ സെഷൻസ് ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2019 ജൂൺ 28നായിരുന്നു സംഭവം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുമാസം കൂടി അധിക തടവ് അനുഭവിക്കണം.
കൊട്ടിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ്.ഐ തൃദീപ് ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന കെ.ദിലീഷാണ്. പബ്ലിക് പ്രോസിക്യൂട്ടർ ആർ.രഞ്ജിത്ത് കോടതിയിൽ ഹാജരായി. എ.എസ്.ഐ കെ.ജെ.ഷീബ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |