SignIn
Kerala Kaumudi Online
Thursday, 13 August 2026 3.13 AM IST

ഗാ​ന്ധി​ഭ​വൻ സിൽ​വർ ജൂ​ബി​ലി ആ​ഘോ​ഷം

gandhi

കൊ​ല്ലം: ഗാ​ന്ധി​ഭ​വ​ന്റെ ഇ​രു​പ​ത്തിയ​ഞ്ചി​ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​ഘാ​ട​നം കോൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി കെ.സി.വേ​ണു​ഗോ​പാൽ എം.പി ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഒ​രുവർ​ഷം നീ​ണ്ടു​നിൽ​ക്കു​ന്ന പ​രി​പാ​ടി​കൾ​ക്ക് 16ന് രാ​വി​ലെ 10ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വൻ സ്‌​നേ​ഹ​മ​ന്ദിർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തുടക്കമാകും. ജ്യോ​തി​കു​മാർ ചാ​മ​ക്കാ​ല എം.എൽ.എ അദ്ധ്യ​ക്ഷനാകും. അ​ഖി​ലേ​ന്ത്യ ത​ല​ത്തിൽ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്​മ, സം​സ്ഥാ​ന​ത​ല ജീ​വ​കാ​രു​ണ്യ സം​ഗ​മം, പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​കൾ, ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങൾ, വ​ന​വാ​സി​കൾ​ക്ക് ഭ​വ​ന​നിർ​മ്മാ​ണം, പാ​ല​ക്കാ​ട്, തൃ​ശൂർ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും, ചെ​ന്നൈ​യി​ലും പു​തി​യ അ​ഭ​യ​ഭ​വ​ന​ങ്ങൾ എന്നിവ ആ​രം​ഭി​ക്കു​മെ​ന്ന് ഗാ​ന്ധി​ഭ​വൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL