SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യി​ൽ വേണം, മെ​മു സർവീ​സ്

train

കൊല്ലം: കൊ​ല്ലം - ചെ​ങ്കോ​ട്ട റെ​യിൽ​വേ പാ​ത​യി​ൽ മെ​മു സർവീ​സ് ആ​രം​ഭി​ക്ക​ണമെന്ന ആവശ്യം ശക്തമാകുന്നു. കൊ​ല്ലം ദ​ക്ഷി​ണ റെയിൽ​വേ​യു​ടെ മെ​മു ഹ​ബ്ബാ​യി മാ​റു​മ്പോൾ കൊ​ല്ലം-ചെ​ങ്കോ​ട്ട മെ​മു സർ​വീ​സി​ന്റെ പ്രധാന്യം ഉരട്ടിയാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി കേന്ദ്ര റെയിൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്​ണ​വി​നെ നേ​രിൽ ക​ണ്ട് നി​വേ​ദ​നം നൽ​കി​.

പാ​ത​യി​ലെ ട്രെയിനുകൾ പൂർണ​മാ​യും ഐ.സി.എ​ഫിൽ നി​ന്ന് എൽ.എ​ച്ച്.ബിലേ​യ്​ക്ക് മാ​റ്റു​ക, കോ​ച്ചു​ക​ളു​ടെ എ​ണ്ണം വർ​ദ്ധി​പ്പി​ക്കു​ക, വേ​ഗ​ത കൂ​ട്ടു​ക, കൂ​ടു​തൽ ട്രെ​യി​നു​കൾ​ക്ക് സ്റ്റോ​പ്പു​കൾ അ​നു​വ​ദി​ക്കു​ക, രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​സ​ഞ്ചർ ട്രെ​യിനുകൾ ആ​രം​ഭി​ക്കു​ക, പാ​ത​യി​ലൂ​ടെ ഓ​ടു​ന്ന ട്രെയിനിൽ വി​സ്റ്റാ​ഡോം കോ​ച്ച് ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം.പി ഉ​ന്ന​യി​ച്ചു.

പാ​സ​ഞ്ചർ ട്രെ​യി​നു​ക​ളും മെമു സർവീ​സു​ക​ളും ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തി​നാൽ സ്ഥി​രം യാ​ത്ര​ക്കാർ​ക്ക് പാ​ത​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. ചെ​റി​യ സ്റ്റേ​ഷ​നു​കൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താനും ക​ഴി​യു​ന്നി​ല്ല. മെ​മു/പാ​സ​ഞ്ചർ സർവീ​സ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കൊ​ല്ലം- ചെ​ങ്കോ​ട്ട പാ​ത​യിൽ വേ​ണ​മെ​ന്ന ആ​വ​ശ്യം വർ​ദ്ധി​ച്ചുവ​രി​ക​യാണെന്നും എം.പി ചൂണ്ടിക്കാട്ടി.

പാത പ്രയോജനപ്പെടുത്തുന്നില്ല

 ഗേ​ജ് മാ​റ്റ​ത്തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നും മുടക്കിയത് 500 കോ​ടി​യി​ലേ​റെ

 എന്നിട്ടും പാ​ത പൂർണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല

 ഗേ​ജ് മാ​റ്റ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന സർ​വീ​സു​കൾ പൂർണ​മാ​യും പു​ന​രാ​രം​ഭി​ച്ചിട്ടില്ല

 എൽ.​എ​ച്ച്.​ബി കോ​ച്ചു​കൾ ഘ​ടി​പ്പി​ച്ചാൽ യാ​ത്ര​ക്കാർ​ക്ക് കൂ​ടു​തൽ സൗ​ക​ര്യ​പ്ര​ദ​മാ​കും

 കോ​ച്ചു​ക​ളു​ടെ കു​റ​വ് മൂ​ലം തി​ര​ക്ക് വർ​ദ്ധി​ച്ചു

 വേ​ഗ​ത കു​റ​വായതിനാൽ യാ​ത്രാ സ​മ​യം കൂ​ടി

തെ​ന്മ​ലയിലും ആ​ര്യ​ങ്കാ​വിലും സ്റ്റോപ്പില്ല

പാ​ത ക​ട​ന്നുപോ​കു​ന്ന തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് തു​ട​ങ്ങിയ ​പ്ര​ധാ​ന​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളിൽ എ​ല്ലാ ട്രെ​യി​നു​കൾ​ക്കും സ്റ്റോ​പ്പി​ല്ല. ദ​ക്ഷി​ണ ഭാ​ര​ത​ത്തി​ലെ പ്ര​കൃ​തിഭം​ഗി കൊ​ണ്ട് ആ​കർ​ഷ​ണീ​യ​മാ​യ​തും നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളിൽ എ​ത്തി​ചേ​രാനും ക​ഴി​യു​ന്ന കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യിൽ വി​സ്റ്റാ​ഡോം കോ​ച്ച് അ​നു​വ​ദി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

റെ​യിൽ​വേ​യ്​ക്ക് സാ​മ്പ​ത്തി​ക ബാ​ദ്ധ്യ​ത​യി​ല്ലാ​ത്ത പ​രി​ഷ്​കാ​ര​ങ്ങൾ ന​ട​പ്പാ​ക്കി കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തണം.

എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL