SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

ദി​ കോസ് എക്സലൻസ് അവാർഡുകൾ

കൊല്ലം: കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദി​ കോസിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പിഎച്ച്.ഡി ബിരുദം നേടിയ പടി. കല്ലട, കിഴക്കേകല്ലട, മൺറോത്തുരുത്ത് സ്വദേശികളായ ഡോ. റൂബി എം.രാജ് (നഴ്സിംഗ്), ഡോ. സ്മിത ജോസഫ് (എൻജി​നീയറിംഗ്), ഡോ. എസ്. ചിത്ര (പരിസ്ഥിതി) എന്നിവർക്കാണ് അവാർഡ്. പ്ലസ്‌ ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ ആർ.എസ്. ഐശ്വര്യ, നവമി നന്ദൻ, എം. സുനിത, എന്നിവർക്ക് 2000 രൂപ വീതം ക്യാഷ് അവാർഡും മെമന്റോയും നൽകി. ദ് കോസ് ഭാരവാഹികളായ വി.എസ്. പ്രസന്ന കുമാർ, ആർ. അശോകൻ, കെ. മഹേന്ദ്രൻ, ഡി. ശിവപ്രസാദ്, എസ്. സോമരാജൻ, കെ.ടി. ശാന്തകുമാർ, എൻ. അംബുജാക്ഷപണിക്കർ, പി. വിനോദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL