കൊല്ലം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് കൊല്ലം കോർപ്പറേഷനിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള നടപടിയിൽ കളക്ടർ ഇടപെട്ടെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി മാജിതാ വഹാബിന്റെ നാമനിർദേശത്തിലെ തിരുത്തലിന് വരണാധികാരി കൂടിയായ കളക്ടർ അനുമതി നൽകിയെന്നാണ് ആരോപണം. പ്രതിഷേധത്തെ തുടർന്ന്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എ.എം.മുസ്തഫയും സുജയും നാമനിർദേശം പിൻവലിച്ചു. കളക്ടറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും എൽ.ഡി.എഫ് അറിയിച്ചു. പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ കക്ഷി നേതാവ് സി.ബാബു, അഡ്വ.ജെ.സൈജു, രാജശ്രീ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |