കൊല്ലം: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി കൊല്ലം സിറ്റി പൊലീസ് ഷാഡോ പൊലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ തിരക്കേറുന്ന സ്ഥലങ്ങളായ കൊല്ലം ബീച്ച്, ആശ്രാമം, വീ പാർക്ക് മറ്റു നഗര പ്രദേശങ്ങൾ, കരുനാഗപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിലും ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടാകും.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ നടത്തുന്നവരെയും ലഹരി വ്യാപാരം, മോഷണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവ നടത്തുന്നവരെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കും. ഷാഡോ പൊലീസ് പട്രോളിംഗിനായി വനിതാ പൊലീസ് ഉദ്യോഗത്ഥരടക്കമുള്ള 34 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടിള്ളത്. ഗതാഗത നിയമലംഘനം, സമൂഹ്യവിരുദ്ധ പ്രവർത്തനം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |