എഴുകോൺ: മുൻ വൈരാഗ്യത്തെ തുടർന്ന് മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി പരിക്കേറ്റ യുവാക്കളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ചികിത്സക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. കിഴക്കേ അമ്പലത്തുംകാല രാഘവവിലാസത്തിൽ അനന്തകൃഷ്ണൻ (27), അമ്പലത്തുംകാല സുരേഷ് ഭവനിൽ നന്ദു (27) പോച്ചംകോണം സ്വദേശി മോനായി (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 7.30 യോടെ കിഴക്കേ അമ്പലത്തുംകാലയിൽ വെച്ചാണ് സംഭവം. കത്തി, ഇടിവള തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. കഴുത്തിലും നെറ്റിയിലും പരിക്കേറ്റ നിലയിലാണ് മൂവരും ആശുപത്രിയിൽ എത്തിയത്. അറസ്റ്റിലായ അനന്തകൃഷ്ണൻ മുൻപ് കാപ്പ ചുമത്തപ്പെട്ട പ്രതിയാണ്. മോനായിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |