കരടി, കാട്ടുപന്നി, മുള്ളൻപന്നി, മാൻ... ഒപ്പം ഇഴജന്തുക്കളും
ചാത്തന്നൂർ: ചാത്തന്നൂരിലേക്ക് വന്യമൃഗങ്ങൾ ഇരച്ചെത്തുന്നത് പതിവായയതോടെ ജനം ഭീതിയിൽ. ചാത്തന്നൂർ കാരംകോട് ഭാഗത്ത് കഴിഞ്ഞ ദിവസം പുലർച്ചെ മാനിനെ കണ്ടു. മുന്ന് വർഷം മുമ്പ് അപ്രതീക്ഷിതമായി കരടി ചാത്തന്നൂരിലെത്തി. ഒടുവിൽ വനംവകുപ്പ് കൂടുവെച്ച് അതിനെ പിടികൂടുകയായിരുന്നു.
കരടിയെ കൊണ്ടുപോയതിന് പിന്നാലെ കാട്ടുപന്നികളും മുള്ളൻപന്നികളും ഇപ്പോൾ ധാരാളമായി എത്തുന്നുണ്ട്. കുരങ്ങന്മാർ കൂട്ടത്തോടെ വരുന്നു. കുറുനരികൾ പതിവ് കാഴ്ചയായി. ഇത്തിക്കരയാറ്റിന്റെ തീരങ്ങളിൽ മയിലുകൾ സ്ഥിരം സന്ദർശകരാണ്. കാട്ടിൽ നിന്നു
അറുപത് കിലോമീറ്ററോളം ഇപ്പുറമുള്ള ചാത്തന്നൂരിന്റെ നാട്ടുവഴികളിലേക്കും ജനവാസമേഖലകളിലേക്കും വന്യമൃഗങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്നു. വീട്ടു മുറ്റങ്ങളിലേക്കും ഇവ ചിലപ്പോൾ എത്താറുണ്ട്. ഒപ്പം വിഷസർപ്പങ്ങളും മലമ്പാമ്പുകളും തെരുവ് നായ്ക്കളും നാട്ടിലിറങ്ങുന്നു
ദേശീയപാതയോരത്ത് സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള പത്ത് ഏക്കറോളം വരുന്ന സർക്കാർ ഭൂമിയിൽ കാട് വളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മുപ്പത് അടിയോളം താഴ്ചയുള്ള കനാലിൽ വൻ വൃഷങ്ങളാണ് വളർന്ന് നിൽക്കുന്നത്.
ചാത്തന്നൂർ പഞ്ചായത്തിലൂടെ വലിയ കനാൽ കടന്ന് പോകുന്ന അഞ്ചു കിലോമീറ്റർ ദൂരം കാടായി മാറി. ഇത് മൂലം ജനങ്ങൾക്ക് കനാൽ റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചെറുതും വലുതുമായ പാതയോരങ്ങൾ കാട് മൂടി കിടക്കുന്നു ഇവിടങ്ങളെല്ലാം തെരുവ് നായ്ക്കളുടെ താവളമാണ്. സന്ധ്യ മയങ്ങിയാൽ വന്യമൃഗങ്ങൾ നാട് വാഴുന്ന അവസ്ഥ
കാട്ടുപന്നി ശല്യവും
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം ജനങ്ങൾ കൃഷി മതിയാക്കി. കുറുനരികളും കീരികളും കോഴികളെ പിടിച്ചു കൊണ്ട് പോകുന്നതിനാൽ പലരും കോഴി വളർത്തലും ഉപേക്ഷിച്ചു. കാട് വളർന്ന് കിടക്കുന്ന കനാലിലും റോഡിന്റെ ഇരുവശങ്ങളിലും.
അറവ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവാണ്. ചാക്കുകളിലാക്കി അറവ് മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണത്തിന് ഷാമമില്ലാത്ത അവസ്ഥയാണ്. ദൂരെ ദേശങ്ങളിൽ നിന്ന് പോലും
.ഇരുചക്ര വാഹനങ്ങളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലുമെത്തി മാലിന്യം തള്ളുന്നുണ്ട്. കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |