SignIn
Kerala Kaumudi Online
Thursday, 03 September 2026 9.26 AM IST

ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ddd
അബൈദുർ റഹ്‌മാൻ

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 4.22 ഗ്രാം ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ, ഹരിറാംപൂരിൽ അബൈദുർ റഹ്‌മാനെയാണ് (31) കൊട്ടിയം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കൊട്ടിയം ജംഗ്ഷന് സമീപത്തുനിന്ന് ഇന്നലെ രാത്രി 9.30ന് പ്രതിയുടെ അടിവസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ഹെറോയിനും 4.45 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. ഡാൻസാഫ് എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്.എച്ച്.ഒവിഷ്ണു സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ സനോജ്, സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL