SignIn
Kerala Kaumudi Online
Friday, 04 September 2026 6.39 AM IST

ജംഗ്ഷനുകളിലെ കുരുക്കി​ലും പൊലീസിന്റെ പിഴ ചുമത്തൽ

കൊല്ലം: രൂക്ഷമായ കുരുക്കുള്ള പ്രധാന ജംഗ്ഷനുകളിൽ പോലും ഗതാഗതം സുഗമമാക്കാൻ ശ്രമിക്കുന്നതിന് പകരം പൊലീസും ഹോം ഗാർഡുകളും നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോയെടുക്കുന്നതിൽ മാത്രം ശ്രദ്ധി​ക്കുന്നതായി​ ആരോപണം. ജനങ്ങളെ സഹായി​ക്കുന്നതി​നു പകരം പി​ഴത്തുക ഈടാക്കാൻ മാത്രം കാണി​ക്കുന്ന ഈ ജാഗ്രതയി​ൽ വ്യാപക പ്രതി​ഷേധമുണ്ട്.

​ ജില്ലയിലെ തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയങ്ങളിൽ ട്രാഫിക് നിയന്ത്രണത്തിനും വാഹന പരിശോധനയ്ക്കുമായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതി മാറ്റണമെന്നാണ് ആവശ്യം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, വാഹന രേഖകൾ, ട്രാഫിക് നിയമലംഘനങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതും പൊലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ആവശ്യമായ ഇടപെടലുകൾ നടത്തുന്നി​ല്ലെന്നാണ് ആക്ഷേപം.

കല്ലുന്താഴം ഉൾപ്പെടെയുള്ള നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി പിന്നീട് പിഴ ചുമത്തുന്നതും പരാതി​ക്ക് ഇടയാക്കി​യി​ട്ടുണ്ട്. ​ഗതാഗത നിയമലഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കേണ്ടത് പൊലീസി​ന്റെ ചുമതലയാണെങ്കി​ലും പലപ്പോഴും അസൗകര്യമാണ് ചി​ല ഉദ്യോഗസ്ഥർ ഉണ്ടാക്കുന്നതെന്ന് യാത്രക്കാർ ആരോപി​ക്കുന്നു.

ഇടപെടൽ വേണം

പിഴയേക്കാൾ പ്രധാനം റോഡ് സുരക്ഷ; പരിശോധനയേക്കാൾ പ്രധാനം ജനങ്ങളുടെ സുരക്ഷ എന്നാവണമെന്ന് ഹൃദയത്തണൽ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്. മുഹമ്മദ്‌ സുഹൈൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്, അനിൽ കുമാർ, ഷാജി പാരിപ്പള്ളി, ജങ്കിഷ് ഖാൻ എന്നിവർ സംസാരിച്ചു.​ ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. എം. നഹാസ് കൊരണ്ടി പള്ളി സ്വാഗതവും മുഖത്തല സുബാഷ് നന്ദിയും പറഞ്ഞു.

​“

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL