
കൊല്ലം: പുന്തലത്താഴം ചന്ദ്രബോസിന്റെ പത്തു പുരാണകവിതകൾ എന്ന കാവ്യ സമാഹാരം നാലപ്പാടം പദ്മനാഭൻ അഡ്വ. കുളമട ഉണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. ബഹുജന കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട കാമ്പിശ്ശേരി ലൈബ്രറിയിൽ നടന്ന സമ്മേളത്തിൽ മുഖത്തല ജി. അയ്യപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. മുരളീധരൻ നായർ. പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, അപ്പു മുട്ടറ, തമ്പി ചെങ്കുളം, മണി കെ.ചെന്താപ്പൂര്, വി.എസ്. പ്രസാദ് പെരിനാട്. എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവി സംഗമം അഞ്ചൽ ദേവരാജൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |