കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരെ കുടുക്കി എ.ഡി.ജി.പി
കൊല്ലം: ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ച് എ.ഡി.ജി.പി ചോദിച്ചപ്പോൾ കണ്ണുമിഴിച്ചു നിന്നു. സ്റ്റേഷനും പരിസരവും വൃത്തിഹീനവും. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാർക്ക് മെമ്മോ!
കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് എ.ഡി.ജി.പി പി.വിജയൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സ്റ്റേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ആഭ്യന്തരവകുപ്പ് ആഗസ്റ്റ് 15 മുതൽ നടപ്പാക്കിയ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാനായില്ല. പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു സ്റ്റേഷൻ ശുചീകരണം. അതൃപ്തനായി എ.ഡി.ജി.പി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്.പിയുടെ പകരം ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി. തുടർന്നാണ് എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് മെമ്മോ നൽകി വിശദീകരണം ആവശ്യപ്പെട്ടത്. നടപടി താക്കീതിലൊതുങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |