ക്ലാപ്പന: എക്സ് സർവീസ് ലീഗ് കുലശേഖ പുരം യൂണിറ്റിന്റെയും ജയ് ജവാൻ ഗ്രാമീണ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടന്ന ആചര്യപാദ വന്ദനം പരിപാടിയിൽ അദ്ധ്യാപകരെ ആദരിച്ചു.വിമുക്തഭട ഭവനിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ എക്സ് സർവീസ് ലീഗ് ദേശീയ കൗൺസിൽ അംഗം സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മോഹനൻ പിളള അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പഞ്ചായത്ത്‌തല സമിതി കൺവീനർ മുരളീധരൻ പിള്ള, മഹിളാ വിംഗ് സംസ്ഥാന സെക്രട്ടറി ജയശ്രീ ദിനമണി എന്നിവർ നിലത്തെഴുത്താശാൻ, അങ്കണവാടി അദ്ധ്യാപകർ, റിട്ട അദ്ധ്യാപകർ തുടങ്ങി 15 പേരെ ആദരിച്ചു. സെക്രട്ടറി രത്‌നാകരൻ സ്വാഗതവും ലൈബ്രറിയൻ ബിന്ദു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |