ചാത്തന്നൂർ: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനസദസും കവിയരങ്ങും സുംഘടിപ്പിച്ചു .കവി ബാബുപാക്കനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഹാളിൽ നടന്ന സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ജി. ബാബു വുഡ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ. മണികണ്ഠൻ, പി.ഡി. രാജു, ഡോ. ആർ. ജയചന്ദ്രൻ എന്നിവർ പുസ്തകാസ്വാദനം നടത്തി. കെ.ജി. രാജു, ആശാന്റഴികം പ്രസന്നൻ, സന്തോഷ് പാറയിൽക്കാവ്, ശ്രീകല ഭൂമിക്കാരൻ, ആർ. രേഷ്‌മ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. എം. സുനിൽകുമാർ, വി. സതീശൻ എന്നിവർ സംസാരിച്ചു. കലാമത്സര വിജയികൾക്ക് കെ. മണിദാസ്, പി.ആർ. കുട്ടപ്പൻ. ലതാനാരായണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |