SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

വിശ്വകർമ്മ ദിനാഘോഷം

viswkarkka-
വിശ്വകർമ്മ ദിനത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കാൻ ചേർന്ന ചാത്തന്നൂർ ശാഖ ജനറൽ ബോഡി യോഗം ശാഖാ പ്രസിഡൻ്റ് രഞ്ജിത് ജനാർദ്ദനൻ ഉത്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: വിശ്വകർമ്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ അഖില കേരള വിശ്വകർമ്മ മഹാസഭ 196-ാം നമ്പർ

ചാത്തന്നൂർ ശാഖ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് രഞ്ജിത് ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു.

17 ന് പാരിപ്പള്ളിയിൽ നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും ചാത്തന്നൂർ ശാഖാ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വിശ്വകർമ്മ ദിന പരിപാടിയിൽ പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥി​ച്ചു. ശാഖാ സെക്രട്ടറി ജയപ്രകാശ്, വൈസ് പ്രസിഡന്റ് ശിവസുതൻ, ജോയി​ന്റ് സെക്രട്ടറി ഗിരീഷ്, ട്രഷറർ രാമചന്ദ്രൻ, എക്സിക്യുട്ടി​വ് അംഗങ്ങളായ സജുകുമാർ, ഷൈൻ രാജ്, ഗോപൻ, അഡ്വ. ജയശ്ചന്ദ്രൻ, ദീപ്തി മുകേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL