പത്തനാപുരം: കൊല്ലം തിരുമംഗലം ദേശീയ പാതയിലെ പുനലൂർ വാളക്കോട് റയിൽവേ മേൽപ്പാലം പുനർ നിർമ്മിക്കുക, പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ദേശീയ പാതയുടെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുനലൂർ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമര പ്രചരണ വാഹന ജാഥയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9ന് ആര്യങ്കാവ് അയ്യപ്പ ക്ഷേത്രസന്നിധിയിൽ നിന്നാരംഭിക്കും വൈകിട്ട് 6ന് പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും .പുനലൂർ സാംസ്കാരിക സമിതി പ്രസിഡന്റ് എ.കെ. നസീർ നയിക്കും. കെ.കെ. ബാബു, നാസറുദ്ദീൻ, അഡ്വ. കുഴിച്ചെയിൽ സുനിൽ ,സഹീന, അനീഷ് ശിവദാസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |