കൊല്ലം: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പുളിയത്ത് മുക്കിൽ ചേർന്ന യോഗം ഏരിയ കമ്മിറ്റി സെക്രട്ടറി എ. പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു, ഏരിയ കമ്മിറ്റി അംഗം എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു, വടക്കേവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ചിറ്റടി രവി സ്വാഗതം പറഞ്ഞു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് അശോക് കുമാർ, കെ. നാസിമുദ്ദീൻ, എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. കൗൺസിലർ ജാരിയത്ത് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |