കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റോയൽ ചലഞ്ചേഴ്‌സ് ക്ലബ് ഒഫ് ദ ഡെഫിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ലാലാജി വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പോച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ നാസർ ഉദ്ഘാടനം ചെയ്തു. റോയൽ ചലഞ്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു സ്വാഗതം പറഞ്ഞു. കെ.എസ് പുരം ബിജു, ബി. പ്രസാദ്, സബീർ ഖാൻ, അനസ് സന്തോഷ് എന്നിവർ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |