SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

രാജീവ് മാമ്പറ സ്മാരക പുരസ്കാരം

photo
രാജീവ് മാമ്പറ സ്മാരക പുരസ്കാരം ഡോ.നാരായണാകുറുപ്പിന് സി.ആർ.മഹേഷ് എം.എൽ.എ നൽകുന്നു.

.കരുനാഗപ്പള്ളി. സാമൂഹ്യപ്രവർത്തകനും ജി.എസ്.ടി മുൻ അസി​സ്റ്റന്റ് കമ്മീഷനണറുമായിരുന്ന രാജീവ് മാമ്പറയുടെ ഒന്നാം അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.രാജീവ് മാമ്പാറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പാലീയേറ്റീവ് പ്രവർത്തകൻ ഡോ.നാരായണാക്കുറുപ്പിന് എം.എൽ.എ സമ്മാനി​ച്ചു. ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു.രാജീവം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ, പയ്യന്നൂർ മുരളി, ആർ. രവീന്ദ്രൻ പിള്ള, വി.പി. ജയപ്രകാശ് മേനോൻ, കോട്ടയിൽ രാജു, ഡാനിയൽ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ്, എ. സജീവ്, റെജി ഫോട്ടോ പാർക്ക്, ഗിരിജ, എസ്. ശിവകുമാർ, അരവിന്ദകുമാർ, സുരേഷ് വിശാഖം, ഡോ തീർത്ഥ, എം.എ. അനിൽകുമാർ, സജീവ് മാമ്പറ എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL