കൊല്ലം: കളക്ടറേറ്റിന് സമീപം നെല്ലിമുക്കിലുള്ള ലോഡ്ജ് മുറിയിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിലായി. വാളത്തുംഗൽ തേജസ് നഗർ 119 പറമ്പിൽ വീട്ടിൽ റഫീക്ക് (38), ഇരവിപുരം അൽ അമീൻ നഗർ അൽത്താഫ് മൻസിലിൽ അൽത്താഫ് (38), വടക്കേവിള ഉദയശ്രീ നഗർ വിശ്വഭവനിൽ അഭിജിത്ത് (24), പോളയത്തോട് ശാന്തി നഗർ സൽമ മൻസിലിൽ ഹാഷിഫ് (30) എന്നിവരാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |