കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിക്കും ജില്ലാ ആശുപത്രിക്കും മാതൃകയായി കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ ഫോർത്ത് കൗണ്ടർ. വിക്ടോറിയയിൽ ബിൽ അടയ്ക്കാൻ പലയിടങ്ങളിൽ പോയി ക്യൂ നിൽക്കേണ്ട. എല്ലാ ബില്ലുകളും ഫോർത്ത് കൗണ്ടറിൽ അടയ്ക്കാം.
റീ വിസിറ്റ് ഒ.പി ടിക്കറ്റുകളും നൽകുന്നതിനാൽ ഒരുമാസത്തിനിടെ പലതവണ ഡോക്ടറെ കാണാനെത്തുന്നവർക്കും ആശ്വാസമാണ് ഫോർത്ത് കൗണ്ടർ.ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓരോ പരിശോധനയ്ക്കും പ്രത്യേകം കൗണ്ടറിന് മുന്നിൽ ക്യൂ നിന്ന് ബില്ലടയ്ക്കണം. ഇതോടെ ഒരുദിവസം ആശുപത്രിയിൽ നഷ്ടമാകും. എന്നാൽ വിക്ടോറിയയിൽ എത്തുന്ന രോഗികൾക്ക് എങ്ങും കാത്തുനിന്ന് അധിക സമയം നഷ്ടമാകില്ല.
ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒരുമാസത്തിനിടെ ഡോക്ടറെ കാണാനെത്തുന്ന രോഗികളും രാവിലെ വന്ന് ക്യൂ നിന്ന് ഒ.പി ടിക്കറ്റെടുക്കണം. എന്നാൽ വിക്ടോറിയയിൽ റീ വിസിറ്റുകാർക്ക് അധികം തിരക്കില്ലാത്ത ഫോർത്ത് കൗണ്ടറിലെത്തി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാനും കഴിയും.
എല്ലാ ബില്ലും സ്വീകരിക്കും
മൂന്ന് ഒ.പി കൗണ്ടറുകൾക്ക് പുറമേയാണ് ഫോർത്ത് കൗണ്ടർ പ്രവർത്തിക്കുന്നത്
കാഷ്വാലിറ്റി ഒ.പി ടിക്കറ്റിന് പുറമേ, റീ വിസിറ്റ് ഒ.പി ടിക്കറ്റും സ്കാനിംഗ്, ഇ.സി.ജി, ലാബ് എന്നിവിടങ്ങളിലെ ബില്ലും സ്വീകരിക്കും
അതിനാൽ ഡോക്ടറെ കണ്ടശേഷം ഫോർത്ത് കൗണ്ടറിലെത്തി ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം
ഇ-ഹെൽത്ത് വഴിയുള്ള ഓൺലൈൻ ഒ.പി ടിക്കറ്റുകളും കൈകാര്യം ചെയ്യുന്നു
പ്രായമായ രോഗികൾ ഉൾപ്പടെയുള്ളവർ ബില്ലടയ്ക്കാൻ പലയിടങ്ങളിൽ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനായി. നീണ്ട ക്യൂവും ഇല്ലാതായി.
ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |