SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

മാല കവർന്ന പ്രതി അറസ്റ്റിൽ

photo

കരുനാഗപ്പള്ളി: വൃദ്ധയുടെ മാല കവർന്ന പ്രതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുനെയാണ് (23) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് വൈകിട്ട് 6ന് ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ പ്രതി വഴി ചോദിച്ച ശേഷം ഒന്നര പവന്റെ മാല പറിച്ചെടുക്കുകയായിരുന്നു. മാല പ്രതിയുടെ ക്ലാപ്പനയിലെ വാടകവീട്ടിൽ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ആഷിഖ്, എസ്.ഐ മാരായ മിഥുൻ, അജി ജോസ്, ഉത്തരക്കുട്ടൻ, എസ്.സി.പി.ഒമാരായ മനോജ്, അനു, സി.പി.ഒമാരായ ശരൺ, ജിഷ്ണു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL