
പുനലൂർ: പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഫെബ്രുവരി 21, 23 തീയതികളിൽ പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം സെപ്തംബർ 17, 18, 19 തീയതികളിൽ പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. മുൻ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവർ സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഹാൾ ടിക്കറ്റ് സഹിതം ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |