
കൊല്ലം: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന് മുന്നോടിയായി ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറും ചേർന്ന് കൊല്ലം നഗരത്തിൽ വിദ്യാർത്ഥികളുടെ വാക്കത്തോൺ സംഘടിപ്പിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ്.ഷാജി ഫ്ളാഗ് ഓഫ് ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1300 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ. അനിരുദ്ധൻ ആമുഖപ്രഭാഷണം നടത്തി. ടി.കെ.എം ട്രസ്റ്റ് മെബർ ഡോ. എം.ഹാറൂൺ മുഖ്യാതിഥിയായി. സെമിനാർ കെ.എം.നൂർദീൻ ഉദ്ഘാടനം ചെയ്തു. ആൽഫ വിഷൻ 2030 സ്റ്റേറ്റ് കോ ഓർഡിനേറ്റർ അംജിത് കുമാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |