SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

നീണ്ടകര പൊലീസ് സ്റ്റേഷനിൽ ഒന്നും ചെയ്യാനാവാതെ നീന്തലറി​യാത്ത പൊലീസ്!

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കുള്ള ഇടമെന്ന് ആരോപണം

കൊല്ലം: മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെടുമ്പോഴും നീണ്ടകര കോസ്റ്റൽ പൊലീസിന്റെ സഹായം രക്ഷാപ്രവർത്തനത്തിന് ലഭിക്കുന്നില്ലെന്ന പരാതി പരി​ഹരി​ക്കപ്പെടാതി​രി​ക്കെ, നീന്തൽ അറിയാത്ത പൊലീസുകാർക്ക് ഇവിടെ നിയമനം നൽകുന്നുവെന്ന് പരാതി.

നീന്തൽ പരീക്ഷ നടത്തി നിയമിച്ചവരെ മാറ്റിയാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശാരീരിക ക്ഷമത പോലും പരിശോധിക്കാതെ പുതിയ പൊലീസുകാരെ നിയമിച്ചത്.

കടലിൽ വള്ളങ്ങൾ മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ പെടുമ്പോൾ മറ്റ് വള്ളങ്ങളിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അടുത്തിടെ നീണ്ടകര ഹാർബറിന് സമീപം വള്ളം മറിഞ്ഞ് ഏഴുപേർ കടലിൽ വീണപ്പോഴും കോസ്റ്റൽ പൊലീസുകാർ നോക്കുകുത്തി​കളായി​. ഗതാഗത നിയന്ത്രണം, ക്രമസമാധാന പാലനം അടക്കമുള്ള ജോലികളിൽ നിന്ന് ഒഴിവാകാൻ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് നിയമനം നൽകുന്ന ഇടമാക്കി കോസ്റ്റൽ സ്റ്റേഷനെ മാറ്റുന്നുവെന്ന ആരോപണമുണ്ട്. സ്റ്റേഷനിൽ ഒരു വനിതാ സി.പി.ഒയുടെ തസ്തികയാണ് ഉള്ളതെങ്കി​ലും നാല് പേർക്ക് നിയനം നൽകിയിട്ടുണ്ട്.

 പരിശീലനം നൽകണം

കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ രക്ഷപ്രവർത്തനത്തിനുള്ള പരിശീലനം നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ചെറുപ്പക്കാരെ നിയമിക്കണം, കടൽ പട്രോളിംഗ് സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഉറപ്പാക്കണം എന്നീ അവശ്യങ്ങളും മത്സ്യത്തൊഴിലാളികൾ ഉന്നയി​ക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL