SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

മുഹമ്മദ് റാഫി സംഗീത മത്സരം

muhammad

കൊല്ലം: കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ സംഗീത മത്സരം നാളെ കൊല്ലം റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കും. രാവിലെ 8ന് മത്സരം ആരംഭിക്കും. 20000 രൂപയും രാഗസുൽത്താൻ അവാർഡുമാണ് ഒന്നാം സമ്മാനം. 10000, 5000 രൂപ വീതവും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് രണ്ടും മൂന്നും സമ്മാനം. 20ന് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന സംഘടനയുടെ വാർഷിക യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ചികിത്സാ ധനസഹായ വിതരണവും ഗായകരുടെ സംഗീത നിശയും അന്ന് നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ.കെ.എ.പോൾ, ഡോ.റെയ്ച്ചൽ ഡാനിയേൽ, കെ.എസ്.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL