SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ശബരിപാതയ്ക്ക് സർക്കാർ പ്രാധാന്യം നൽകണം

sabari

കൊല്ലം: അതിവേഗ റെയിൽവേയേക്കാൾ പ്രാധാന്യം ശബരി റെയിൽവേക്ക് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. അങ്കമാലി മുതൽ എരുമേലിവരെ 111 കിലോമീറ്റർ ദൂരവും 14 റെയിൽവേ സ്റ്റേഷനുമാണ് ഉള്ളത്. ശബരി റെയിൽവേ അടിയന്തിരമായി പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊല്ലം സി.ഐ.ടി.യു ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആർ.ഷാജിശർമ്മ ആദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL