
കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസറ്റഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാ കായികമേളയിൽ 62 പോയിന്റ് നേടി കൊല്ലം ഈസ്റ്റ് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 46 പോയിന്റുകൾ വീതം നോടി പത്തനാപുരം, ചടയമംഗലം ഏരിയകൾ രണ്ടാം സ്ഥാനം പങ്കിട്ടു. കായികമേള ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. ജെ.ജയരാജ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ്, എ.അജി, സി.ശിവശങ്കരപ്പിള്ള, ഫിലിപ്പ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾ 10, 11 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |