
കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റി, കല സംയുക്താഭിമുഖ്യത്തിൽ 11ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ കൊല്ലം ചൈതന്യയുടെ "അതിജീവനത്തിന്റെ മാധുര്യം" എന്ന നാടകം അരങ്ങേറും. കൊല്ലം ഫാസിന്റെ നേതൃത്വത്തിൽ 24ന് വൈകിട്ട് 5 മുതൽ ഫാസ് ഓഡിറ്റോറിയത്തിൽ ഫാസ് സംഗീത നിറവ് സംഘടിപ്പിക്കും. 31ന് വൈകിട്ട് 5ന് നവീകരിച്ച ഫാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ബിന്ദുകൃഷ്ണ നിർവഹിക്കും. കേരളപുരം പബ്ലിക് ലൈബ്രറി അവതരിപ്പിക്കുന്ന അരമന വെളിച്ചം എന്ന ഏകാംഗ നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |