SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.20 AM IST

കാൽനട കഠിനം: ചിന്നക്കടയിൽ സീബ്രാലൈനിൽ വാഹനങ്ങളുടെ അഭ്യാസം

​കൊല്ലം: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ റോഡ് മുറിച്ചുകടക്കാൻ സ്ഥാപിച്ചിട്ടുള്ള സീബ്രാലൈനിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ചിന്നക്കട ട്രാഫിക് റൗണ്ടിൽ നിന്ന് എക്സൈസ് ഓഫീസിന് മുന്നിലൂടെ ആശ്രാമം ഭാഗത്തേക്ക് പോകുന്ന റോഡിൽ സിഗ്നലിനോട് ചേർന്നുള്ള സീബ്രാലൈൻ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ കൈയടക്കിയിരിക്കുകയാണ്.

ഈ ഭാഗത്ത് വാഹനങ്ങൾ പ്രവേശിക്കതിരിക്കാൻ റോഡിന് നടുവിൽ ട്രാഫിക് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ചവറ ഭാഗത്ത് നിന്നെത്തുന്ന സ്വകാര്യ ബസുകൾ ഈ റോഡിലേക്ക് പ്രവേശിച്ച്, എക്സൈസ് ഓഫീസിന് മുന്നിൽ നിറുത്തി ആളുകളെ കയറ്റിയ ശേഷം മുന്നോട്ട് പോകാതെ റോഡ് മറികടന്ന് കൊല്ലം-തിരുമംഗലം ദേശീയപാതയിലേക്ക് പ്രവേശിക്കുകയാണ് പതിവ്.

ബാരിക്കേഡുകൾ പൂർണമായി കഴിഞ്ഞുള്ള ഭാഗത്തുകൂടി വലിയ വാഹനങ്ങൾ നിയമപ്രകാരം കറങ്ങിപ്പോകുമ്പോൾ, ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഇതിന് വിരുദ്ധമായി ബാരിക്കേഡുകൾക്ക് ഇടയിൽ, കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ബാരിക്കേഡ് ഒഴിവാക്കിയിരിക്കുന്ന ചെറിയ സീബ്ര ക്രോസിംഗ് വിടവിലൂടെയാണ് കടന്നുപോകുന്നത്.

എളുപ്പവഴിയും സമയലാഭവും നോക്കി ഡ്രൈവർമാർ കുറുക്കുവഴി സ്വീകരിക്കുമ്പോൾ അപകടങ്ങളും പതിവായിരിക്കുകയാണ്.

കാൽനട യാത്രക്കാരുടെ ജീവൻ പന്താടുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കൊല്ലം സിറ്റി ട്രാഫിക് പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സീബ്രാ ക്രോസിംഗ് ഭാഗത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ഡ്യൂട്ടിയും ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

യാത്രക്കാരുടെ ജീവനും ഭീഷണി

ഓട്ടോറിക്ഷകളും ബൈക്കുകളും സീബ്രാ ക്രോസിംഗിൽ അപ്രതീക്ഷിതമായി പാഞ്ഞെത്തുമ്പോൾ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് അപകടത്തിൽപ്പെടുന്നത്. ഒന്നോ രണ്ടോ യാത്രക്കാർ മാത്രമാണ് റോഡ് മുറിച്ചുകടക്കുന്നതെങ്കിൽ യാത്രക്കാരെ ഗൗനിക്കാതെ വാഹനം വെട്ടിച്ച് അമിത വേഗത്തിൽ പായും. തിരക്കേറിയ റോഡിന് നടുവിൽ ബാരിക്കേടുകൾക്കിടയിൽ നിൽക്കുമ്പോഴും ചെറിയ വാഹനങ്ങൾ സീബ്രാ ക്രോസിംഗിലൂടെ കടന്നുപോകുന്നത് പതിവാണ്. ഈ സമയം കാൽനടയാത്രക്കാർക്ക് ട്രാഫിക് തിരക്കുള്ള റോഡിലേക്ക് ഇറങ്ങിനിൽക്കേണ്ട ഗതികേടാണുള്ളത്.

സ്വകാര്യ ബസുകൾ സമയലാഭത്തിനായി യാതൊരു മാനദണ്ഡവുമില്ലാതെ അമിതവേഗത്തിലാണ് വളച്ചെടുത്ത് പാഞ്ഞുപോകുന്നത്. ഇത് മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.

കാൽനട യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL