കൊല്ലം: കരാർ കമ്പനിക്ക് കൈമാറേണ്ട പ്ലാസ്റ്റിക് മാലിന്യം മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് നൽകി സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ കൺസോർഷ്യം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തു.
പഞ്ചായത്തിലെ കരിക്കോട് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തുമായി കരാറിലേർപ്പെട്ടിരുന്ന പാണ്ഡാസ് എക്കോ സൊല്യൂഷന് കൈമാറാതെ തിരിമറി നടത്തിയെന്നാണ് പരാതി. തരംതിരിക്കാത്ത പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് ഏഴു രൂപ വീതം പഞ്ചായത്തിൽ നിന്ന് വാങ്ങിയാണ് കരാർ കമ്പനി കൊണ്ടുപോയിരുന്നത്. കരാറിലില്ലാത്ത സ്ഥാപനത്തിന് മാലിന്യം കൈമാറിയതിലൂടെ ലോഡ് ഒന്നിന് 25000രൂപ കരാർ കമ്പനിന്ന് വരുമാന നഷ്ടമുണ്ടായി. മേയ് 23നായിരുന്നു സംഭവം.
ഹരിതകർമ്മ കൺസോർഷ്യത്തിന്റെ നിർവഹണ ഉദ്യോഗസ്ഥയായ പേരൂർ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) ഭരണസമിതിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ കഴിഞ്ഞ ആഗസ്റ്റിൽ പഞ്ചായത്ത് പൊലീസിനെ സമീപിച്ചു. തുടർന്ന് വി.ഇ.ഒയുടെ മൊഴിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |