
കൊല്ലം: കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരിൽ മസ്റ്ററിംഗ് ചെയ്തിട്ടും സെപ്തംബർ മാസത്തിലെ പെൻഷൻ ലഭിക്കാത്തവർ നവംബർ 10നകം ആധാർ കാർഡ്, ക്ഷേമനിധി കാർഡ് /പെൻഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളിൽ ഹാജരാക്കി ഓതന്റിക്കേഷൻ/സീഡിംഗ് പൂർത്തീകരിക്കണം. മസ്റ്ററിംഗ് ചെയ്യാനുള്ളവർ 31നകം മസ്റ്ററിംഗ് പൂർത്തീകരിക്കണം. ഓതന്റിക്കേഷൻ/സീഡിംഗ് പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് മാത്രമേ നിലവിൽ പെൻഷൻ വിതരണം നടത്തുകയുള്ളൂവെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |