
കൊല്ലം: വിവരാവകാശ നിയമവും വിജിലൻസും അടക്കമുള്ള സംവിധാനങ്ങളെ നിർവീര്യമാക്കി രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണമൊരുക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഡെമോക്രാറ്റിക് ഫോറം സംസ്ഥാന കർമ്മിസമിതി യോഗം. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഡി.എം.എ.സലീം അദ്ധ്യക്ഷനായി. എ.കെ.രവീന്ദ്രൻ നായർ, ഫാ.കുര്യൻ ജോസഫ്, തകിടി കൃഷ്ണൻ നായർ, ഫാ.ഗീവർഗീസ് തരകൻ, നിധീഷ് ജോർജ്, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, അഡ്വ. സുഖി രാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |