
കൊല്ലം: വിജിലൻസ് വാരത്തിന്റെ ഭാഗമായി ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സബ് കളക്ടർ ഡോ. എസ്.മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി എസ്.എസ്.ബൈജു അദ്ധ്യക്ഷനായി. റിട്ട. പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അർവിൻ ക്ലാസ് നയിച്ചു. കൊല്ലം യൂണിറ്റ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ ജോൺ, ജയകുമാർ, ജി.അനൂപ്, ജോഷി, ഇഗ്നേഷ്യസ്, മറ്റ് വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബോധവത്ക്കരണ സൈക്കിൾ റാലി ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ആർ.ശ്രീകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |