
പുനലൂർ: ഹൈന്ദവ അദ്ധ്യാത്മിക മേഖലയിലെ പ്രവർത്തകർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സനാതന സംരക്ഷണ സമിതി മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി. അസംഘടിതരായ ഈ വിഭാഗത്തിന് സർക്കാർ സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന ചടങ്ങുകളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ ദക്ഷിണ കൊണ്ടാണ് ഇവർ നിത്യവൃത്തി നടത്തുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സമിതി പുനലൂർ സെക്രട്ടറി മാത്ര സുന്ദരേശൻ, വൈസ് പ്രസിഡന്റ് വിജയധരൻപിള്ള, അഞ്ചൽ ട്രഷറർ ആർ.പത്മകുമാർ, ഹിന്ദുസേന പ്രസിഡന്റ് സിന്തൻ കല്ലുംപുറം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |