
കൊല്ലം: വനിതകൾക്കായി 'യോഗാമൃതം' സൗജന്യ യോഗ പരിശീലന പരിപാടിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. 18 വയസിന് മുകളിലുള്ള വനിതകൾക്കാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 14 ഡിവിഷനുകളിലും ഓരോ കേന്ദ്രങ്ങൾ വീതം സജ്ജീകരിക്കും. ഓരോ ഡിവിഷനിലെയും വനിതകൾക്ക് 25 ദിവസം വീതം പരിശീലനം നൽകും. ദിവസവും വൈകിട്ട് ഒരു മണിക്കൂർ വീതമാണ് പരിശീലനം. ഇഞ്ചവിള സർക്കാർ സ്നേഹാലയത്തിലെ അന്തേവാസികളായ വനിതകൾക്കും യോഗ പരിശീലനം നൽകുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്ന് 140000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ബൈജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |