
കൊല്ലം: കലാഗ്രാമവും കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് നടത്തുന്ന 'രംഗവസന്തം-2026' നാടകോത്സവം നവംബർ 1 മുതൽ 17 വരെ സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. നവംബർ 1ന് വൈകിട്ട് 5.30ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. കലാഗ്രാമം പ്രസിഡന്റ് ബാലചന്ദ്രൻ ജൂപ്പിറ്റർ അദ്ധ്യക്ഷനാകും. സമാപന സമ്മേളനം വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കളക്ടർ ആനി ജൂല തോമസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കലാഗ്രാമം സെക്രട്ടറി എം.സെയ്ഫുദ്ദീൻ അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ മേയർ എ.കെ.ഹഫീസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ.ഉദയ സുകുമാരൻ, ബാലചന്ദ്രൻ ജൂപ്പിറ്റർ, എസ്.ആർ.ഷറഫുദ്ദീൻ, ആർ.അനിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |