
കൊല്ലം: സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പ്രിങ്ക്‌ളർ, മൈക്രോ സ്പ്രിങ്ക്ളർ, റെയിൻ ഗൺ മുതലായവ സ്ഥാപിക്കുന്നതിന് ജില്ലയിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടർ കൃഷിക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഫോൺ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ കൃഷി അസിസ്റ്റന്റ് എക്സി. എൻജിനിയറുടെ കാര്യാലയം, കാവനാട് പി.ഒ, കൊല്ലം - 691003 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9446300146, 8606069173, 9567748516. ഇ-മെയിൽ: aeeagriklm@yahoo.co.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |