പരവൂർ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പരവൂർ നഗരസഭ ആരോഗ്യവിഭാഗം, കുടുംബാരോഗ്യ കേന്ദ്രം പൊഴിക്കര എന്നിവ സംയുക്തമായി പരവൂർ നഗരസഭയിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയ ആര്യാസ് ഹോട്ടൽ പൂട്ടിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്നതാണെന്ന് പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ.ബി. ആരോമൽ, നഗരസഭ സെക്രട്ടറി അബ്ദുൽസജിം എന്നിവർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ. ശ്രീകുമാർ, സേവ്യർ,ജൂനിയർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സുരേഷ്, അജയകുമാർ, ശ്രീജ, ദിവ്യ, ലിന്റിന, ബിജി, രജിഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |