SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

ആഴക്കടൽ അതിർത്തിവാദം, ആശങ്കയിൽ കേരളതീരം

കൊല്ലം: ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന നിയമവിരുദ്ധ അതിർത്തിവാദത്തിൽ കിടുങ്ങി കേരളത്തിലെ മത്സ്യബന്ധന മേഖല. തമിഴ്നാട് തീരത്തിന് നേരെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ സംഘർഷ സാദ്ധ്യത തുടർന്നാൽ കേരളത്തിലെ ബോട്ടുകൾക്ക് പുറമേ മത്സ്യഅനുബന്ധ മേഖലയും ഫെബ്രുവരി വരെ കഷ്ടത്തിലാകും.

സെപ്തംബർ അവസാനത്തോടെ അറബിക്കടലിൽ കേരള തീരത്തിന് നേരെയുള്ള ആഴക്കടലിൽ മത്സ്യലഭ്യത കുറയും. ഈ സീസണിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തമിഴ് നാട് തീരത്തിന് നേരെയുള്ള ആഴക്കടലിൽ ചെമ്മീൻ സീസണാണ്. അതുകൊണ്ടാണ് ഒക്ടോബർ മുതൽ കേരളത്തിലെ ബോട്ടുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കൂടുതൽ പോകുന്നത്. കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന പൂവാലൻ മുതൽ 1000 രൂപ വിലയുള്ള ലോപ്സ്റ്റർ ചെമ്മീൻ വരെ ഈ സീസണിൽ അവിടെ കിട്ടും. ശക്തികുളങ്ങരയ്ക്ക് പുറമേ വിഴിഞ്ഞം മുതൽ കൊച്ചി വരെയുള്ള ഹാർബറുകളിലെ ബോട്ടുകൾ ഈ സീസണിൽ ഇന്ത്യൻ മഹാസമുദ്രത്തിലാണ് കൂടുതലായി മത്സ്യബന്ധനം നടത്തുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മത്സ്യലഭ്യത ഉയരുന്ന ഫെബ്രുവരി വരെ കൊല്ലത്തെ അടക്കം മത്സ്യസംസ്കരണ യൂണിറ്റുകൾ അറബിക്കടലിൽ നിന്ന് കേരള ബോട്ടുകൾ കൊണ്ടുവരുന്ന ചെമ്മീൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. തമിഴ് മത്സ്യത്തൊഴിലാളികൾ സംഘർഷത്തിനുള്ള ശ്രമം തുടർന്നാൽ കേരളത്തിലെ മത്സ്യസംസ്കരണ യൂണിറ്റുകളും പ്രതിസന്ധിയിലാകും.

നേർച്ചപോലെ നടപടി

കേരളത്തിൽ നിന്നുള്ള ബോട്ടുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തമിഴ്നാട് പൊലീസ് ഊർജ്ജിതമായി അന്വേഷിക്കാറില്ല. കഴിഞ്ഞവർഷം നവംബറിൽ ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾക്ക് നേരെ കുളച്ചലിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയിൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്നലെയാണ് തമിഴ്നാട് പൊലീസ് കൊല്ലത്ത് എത്തിയത്.

കേന്ദ്ര ഇടപെടൽ വേണം
 കേന്ദ്ര ഇടപെടൽ വേണമെന്ന് ബോട്ടുടമകൾ
 മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണി
 ബോട്ട് ആക്രമിക്കുമ്പോൾ സാമ്പത്തികനഷ്ടം
 200 നോട്ടിക്കൽ മൈൽ വരെ രാജ്യത്തിന്റെ സമുദ്രാതിർത്തി
 ഈ പ്രദേശത്ത് സംസ്ഥാനങ്ങൾക്ക് അതിർത്തിയില്ല
 കോസ്റ്റ് ഗാർഡിനെയും നേവിയെയും നിയോഗിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL