SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

ക​രു​നാ​ഗ​പ്പ​ള്ളി​യിൽ കേ​ര​ള​കൗ​മു​ദി ഏജൻ​സി സം​ഗ​മ​വും സ്‌​നേ​ഹാ​ദ​ര​വും

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ലെ കേ​ര​ള​കൗ​മു​ദി ഏ​ജന്റു​മാ​രു​ടെ സം​ഗ​മ​വും സ്‌​നേ​ഹാ​ദ​ര​വും എ​സ്.എൻ.ഡി.പി യോ​ഗം ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യൻ ഹാ​ളിൽ ന​ട​ന്നു. കേരളകൗമുദി ഏജന്റും തൊടിയൂർ റിപ്പോർട്ടറുമായ എൻ.ജ​യ​ച​ന്ദ്രൻ തൊ​ടി​യൂർ ദ​ദ്ര​ദീ​പം തെ​ളി​ച്ചു. കേ​ര​ളകൗ​മു​ദി റ​സി​ഡന്റ് എ​ഡി​റ്റ​റും കൊ​ല്ലം യൂ​ണി​റ്റ് ചീ​ഫു​മാ​യ എ​സ്.രാ​ധാ​കൃ​ഷ്​ണൻ അ​ദ്ധ്യ​ക്ഷനായി.

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്റെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ ആ​രം​ഭി​ച്ച കേ​രള​കൗ​മു​ദി 115 വർ​ഷം പി​ന്നി​ടു​ക​യാ​ണെ​ന്നും, ഇ​ക്കാ​ല​മ​ത്ര​യും അ​വ​ശ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ശ​ബ്​ദ​മു​യർ​ത്തി​ക്കൊ​ണ്ട് എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെയും അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള​കൗ​മു​ദി ഏ​ജന്റു​മാ​രാ​യ പ്ര​സ​ന്ന​കു​മാർ ശാ​ന്തി​പു​രം, ഷാ​ജി ആ​ലും​ക​ട​വ്, മോ​ഹ​നൻ പു​ലി​യൂർവ​ഞ്ചി, മു​ഹ​മ്മ​ദ് കു​ഞ്ഞ് കു​ലശേ​ഖ​ര​പു​രം, ബി​ജു അ​മൃ​ത​പു​രി, ഷി​ഹാ​ബു​ദീൻ വ​ട്ട​പ​റ​മ്പ്, ജ​യ​ച​ന്ദ്രൻ തൊ​ടി​യൂർ,​ ബിജി നമ്പരുവികാല എ​ന്നി​വർ സം​സാ​രി​ച്ചു. തു​ടർ​ന്ന് യൂ​ണി​റ്റ് ചീ​ഫ് ഏ​ജന്റു​മാ​രെ പൊ​ന്നാ​ട​ അ​ണി​യി​ക്കു​ക​യും കോർപ്പറേറ്റ് ഡെ​പ്യൂ​ട്ടി ജ​ന​റൽ മാ​നേ​ജർ (ഫിനാൻസ്) എ​ച്ച്.അ​ജ​യ​കു​മാർ മെ​മ​ന്റോ സ​മ്മാ​നി​ക്കു​ക​യും ചെ​യ്​തു. സർ​ക്കു​ലേ​ഷൻ മാ​നേ​ജർ എസ്.മ​ണി​ലാൽ, കേ​ര​ളകൗ​മു​ദി സർ​ക്കു​ലേ​ഷൻ ജീ​വ​ന​ക്കാർ തു​ട​ങ്ങി​യ​വർ ച​ട​ങ്ങിൽ പ​ങ്കെ​ടു​ത്തു. അ​സി. സർ​ക്കു​ലേ​ഷൻ മാ​നേ​ജർ എസ്.രാ​ധാ​കൃ​ഷ്​ണൻ ന​ന്ദി പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, SD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL